കോഴിക്കോട്: ആരോഗ്യ വകുപ്പും ദേശീയ ആരോഗ്യ ദൗത്യവും ചേര്‍ന്ന് കോഴിക്കോട് ബീച്ചില്‍ അന്തര്‍ദേശീയ യോഗ ദിനാചരണം സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍ രാജേന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സി കെ ഷാജി ദിനാചരണ സന്ദേശം നല്‍കി. പരിപാടിയുടെ ഭാഗമായി യോഗ പരിശീലനവും നടന്നു.
എച്ച്ഡബ്ല്യൂസി ജൂനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. ശ്രീജിത്ത്, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ഡോ. ഭവില, ഡെപ്യൂട്ടി മീഡിയ ഓഫീസര്‍ ഡോ. മുഹ്‌സിന്‍, ആരോഗ്യ കേരളം കണ്‍സല്‍ട്ടന്റ് ദിവ്യ, ഗവ. നഴ്‌സിങ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ഡിസിഐപി ഇന്റേണ്‍ഷിപ് വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു. യോഗ പരിശീലക രജനി ക്ലാസിന് നേതൃത്വം നല്‍കി.
ഭാരതീയ ചികിത്സാ വകുപ്പ്, നാഷണല്‍ ആയുഷ് മിഷന്‍, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്നിവയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ അന്താരാഷ്ട്ര യോഗ ദിനാചരണവും പരിശീലനവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ് ഉദ്ഘാടനം നിര്‍വഹിച്ചു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ പി യദുനന്ദനന്‍ അധ്യക്ഷത വഹിച്ചു. എഡിഎം പി സുരേഷ് മുഖ്യാതിഥിയായി. ഡോ. ടി യമുന ബോധവത്കരണ ക്ലാസെടുത്തു. തഹസില്‍ദാര്‍ പ്രേംലാല്‍, നാഷണല്‍ ആയുഷ് മിഷന്‍ ഡിപിഎം ഡോ. പി അനീന ത്യാഗരാജ്, ഡോ. ഒ ഷൈജു, ഡോ. വിദ്യാലക്ഷ്മി എന്നിവര്‍ സംസാരിച്ചു.
ഹയര്‍ സെക്കന്‍ഡറി എന്‍എസ്എസിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കാലിക്കറ്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. ഹയര്‍സെക്കന്‍ഡറി ജില്ലാ കോ-ഓഡിനേറ്റര്‍ ജി മനോജ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ പിടിഎ പ്രസിഡന്റ് എം പി ജംഷീദ് അധ്യക്ഷത വഹിച്ചു. എന്‍എസ്എസ് സൗത്ത് ജില്ലാ കോ-ഓഡിനേറ്റര്‍ എം കെ ഫൈസല്‍ സന്ദേശം നല്‍കി. ഗീത എസ് നായര്‍, കെ നൂഹ്, ടി പി ഷബ്‌ന, ഇ എം ശ്രീകല, ഇ കെ ഷഹീന, പി എസ് ഫാത്തിമ ഷഫ്‌ന, ജലീഹ, ഷിഹാബ്, റസീന, സനല്‍, ഫര്‍ഹ, ഹയ എന്നിവര്‍ സംസാരിച്ചു.
യോഗ പരിശീലനത്തിന് കവിത വര്‍മ നേതൃത്വം നല്‍കി. ഹിമായത്ത്, എംഎംഎച്ച്, ചാലപ്പുറം ഗണപത് ഗേള്‍സ്, അച്യുതന്‍ ഗേള്‍സ്, ആര്‍കെ മിഷന്‍ തുടങ്ങിയ സ്‌കൂളുകളിലെ വളണ്ടിയര്‍മാരും ചടങ്ങില്‍ പങ്കെടുത്തു.
യോഗ ദിനാചരണം സംഘടിപ്പിച്ചു

