കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മെഡിക്കല്‍ ഓങ്കോളജി വിഭാഗത്തിലേക്ക് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ രണ്ട് ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിക്കുന്നു. യോഗ്യത : എം.ബി.ബി.എസ് ബിരുദം (കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍/നാഷണല്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന് നിര്‍ബന്ധം). അധിക യോഗ്യത: എം.ബി.ബി.എസ്സിനു ശേഷം ജനറല്‍ മെഡിസിന്, റേഡിയോ തെറാപ്പി, മെഡിക്കല്‍ ഓങ്കോളജി എന്നിവയില്‍ ഏതെങ്കിലും വിഭാഗത്തിലുള്ള പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. 50,000 രൂപയാണ് പ്രതിമാസ വേതനം. ജൂണ്‍ 12ന് രാവിലെ 11 മണിക്ക് അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ എച്ച്.ഡി.എസ് ഓഫീസില്‍ കൂടിക്കാഴ്ച്ചയ്ക്ക് എത്തണം. ഫോണ്‍ – 0495 2355900.
Related Posts
കോ -ഓപ്. ഹോസ്പിറ്റൽ വാർഷികവും ഒ പി ബ്ലോക്ക് ഉദ്ഘാടനവും
കോഴിക്കോട്: ഡിസ്ട്രിക്ട് കോ- ഓപ്പറേറ്റീവ് ഹോസ്പിറ്റലിന്റെ 53-ാം വാർഷികവും നവീകരിച്ച ഒ പി ബ്ലോക്കുകളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു. മേയർ ഒ.സദാശിവൻ ഉദ്ഘാടനം നിർവഹിച്ചു. ആശുപത്രി ചെയർമാൻ പ്രൊഫ.…
ഇൻഷുറൻസ് കാർഡ് വിതരണം ചെയ്തു
കൊയിലാണ്ടി: നഗരസഭ പി എം എ വൈ (നഗരം) ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കൾക്കായി ഏർപ്പെടുത്തിയ ഇൻഷുറൻസ് പദ്ധതിയിൽ 1022 പേർക്ക് കാർഡ് വിതരണം ചെയ്തു. ഉദ്ഘാടനം…
കുരുന്നുകൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി
കോഴിക്കോട്: പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജില്ലാതല ഉദ്ഘാടനം തിരുവങ്ങൂർ ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്ററിൽ കാനത്തിൽ ജമീല എംഎൽഎ നിർവഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി…

