സ്കൂൾ തുറക്കുന്നതിൻ്റെ ഭാഗമായി പോലീസ് പരിശോധന ശക്തമാക്കി

നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി

കോഴിക്കോട്: സ്ക ക്രൾ തുറക്കുന്നതിൻ്റെ മുന്നോടിയായി കോഴിക്കോട് സിറ്റി നാർക്കോടിക്ക് സെൽ അസി. കമ്മീഷണർ കെ എ ബോസിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും നടക്കാവ് എസ്ഐ എൻ ലീലയുടെ നേതൃത്വത്തിലുള്ള നടക്കാവ് പോലീസും നടത്തിയ പരിശോധനയിൽ  മാവൂർറോഡ് പുതിയ ബസ് സ്റ്റാൻ്റിന് മുൻവശത്തുള്ള ട്വൻ്റി ഫോർ കഫേ, റഫ ഹോട്ട് & കൂൾ എന്നീ ഷോപ്പുകളിൽ നിന്ന് 167 പാക്കറ്റ്  നിരോധിച്ച പുകയില ഉൽപനങ്ങൾ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് റഫ ഹോട്ട് & കൂൾ ഉടമ കല്ലായ് സ്വദേശി കാട്ടിൽ വീട് ഹാത്തിം അഹമ്മദ് (40) ട്വൻ്റി ഫോർ കഫേ ഉടമ കായലം പൊറ്റമ്മൽ ഹൗസിൽ മുഹമ്മദ് പി (57) എന്നിവർക്കെതിരെ നടക്കാവ് പോലീസ് കേസെടുത്തു.

കോഴിക്കോട് ജില്ലയിലെ പല ഭാഗങ്ങളിൽ നിന്നും വിദ്യാർത്ഥികളും  യുവാക്കളും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ ഷോപ്പുകളിൽ വന്ന് ലഹരി ഉൽപന്നങ്ങൾ വാങ്ങുന്നു എന്ന വിവരത്തിൽ നടത്തിയ നിരീക്ഷണ ത്തിലാണ് ഹാൻസ്, കൂൾ ലിപ് എന്നീ നിരോധിച്ച പുകയില  ഉൽപന്നങ്ങൾ പിടികൂടിയത്. ചായ, ജ്യൂസ് മറ്റ് സ്റ്റേഷനറി സാധനങ്ങൾ എന്നിവ വിൽക്കുന്നതിൻ്റെ മറവിലാണ് രണ്ട് ഷോപ്പിലും  നിരോധിച്ച ലഹരി ഉൽപന്നങ്ങൾ വിൽക്കുന്നത്.

ഡാൻസാഫ് ടീമിലെ എസ്ഐ മനോജ് എടയേടത്ത്, എഎസ്ഐ അനീഷ് മൂസ്സേൻ വീട്, സരുൺകുമാർ പി കെ , ഷിനോജ് എം, ദിനീഷ് പി കെ, മുഹമ്മദ് മഷ്ഹൂർ കെ എം എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

ലഹരി മാഫിയയെ തകർക്കാൻ ശക്തമായ നടപടികളുമായി ജില്ലാ പോലീസ്

കോഴിക്കോട് ജില്ലയിലേക്കുള്ള ലഹരി കടത്ത് തടയുന്നതിൻ്റെ ഭാഗമായി കർശന പരിശോധനകളാണ് നടന്നു വരുന്നത്. അന്യ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന ടൂറിസ്റ്റ് ബസ്സുകൾ, മറ്റ് വാഹനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് പരിശോധന കർശനമാക്കി. അധ്യയനം തുടങ്ങുന്നതിൻ്റെ ഭാഗമായി
സ്കൂൾ പരിസരത്തെ ലഹരി കച്ചവടത്തിന് അറുതി വരുത്താനും, വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം തടയാനും ലക്ഷ്യമിട്ട് ജില്ലയിലെ എല്ലാ വിദ്യാലയങ്ങളുടെ പരിസരങ്ങളിലും ഡാൻസാഫ് ടീമിൻ്റെ നിരീക്ഷണം ഉണ്ടാകുമെന്നും, സ്ക ക്രൾ പരിസരങ്ങളിൽ സ്ഥിരമായി വന്ന് പോകുന്നവരെയും കറങ്ങി നടക്കുന്നവരെയും  പ്രത്യേകം നിരീക്ഷിക്കുമെന്നും കോഴിക്കോട് സിറ്റി നാർക്കോട്ടിക്ക് സെൽ അസി. കമ്മീഷണർ കെ എ ബോസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *