സെക്യൂരിറ്റി നിയമനം
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് ആശുപത്രി വികസന സമിതിയുടെ കീഴില്‍ ദിവസവേതനത്തില്‍ 179 ദിവസത്തേക്ക് വിമുക്തഭടന്മാരെ സെക്യൂരിറ്റി ജീവനക്കാരായി നിയമിക്കും. പ്രായപരിധി: 56 വയസ്സില്‍ താഴെ. മെയ് 30ന് രാവിലെ 10ന് അസ്സല്‍ രേഖകള്‍ സഹിതം ഓഫീസില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍: 0495 2359645.