അധ്യാപക നിയമനം
കോഴിക്കോട്: ബാലുശ്ശേരി ഉപജില്ലയിലെ പനായി ജിഎല്‍പി സ്‌കൂളില്‍ ഫുള്‍ടൈം അറബി ലാംഗ്വേജ് ടീച്ചര്‍, എല്‍പിഎസ്എ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. അഭിമുഖം മെയ് 29ന് ഉച്ചക്ക് രണ്ടിന് സ്‌കൂളില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി എത്തണം. ഫോണ്‍: 0496 2705620.