പൊതുശ്മശാനമായ
സ്മൃതിപഥത്തിൽ
അർധരാത്രി
അഖിൽ പി ധർമ്മജന്റെ
പുസ്തക പ്രകാശനം

കോഴിക്കോട്:  റാം c/o ആനന്ദി എന്ന നോവലിലൂടെ ശ്രദ്ധേയനായ അഖിൽ പി ധർമ്മജന്റെ  പുതിയ പുസ്തകം രാത്രി 12 നു ശേഷം  മാവൂർ റോഡിലുള്ള പൊതുശ്മശാനമായ സ്മൃതിപഥത്തിൽ വെച്ച് പ്രകാശിപ്പിക്കുന്നു.
മെയ് 6 ന് ചൊവ്വാഴ്ച രാത്രി 11.59 നാണ് പ്രകാശനവും വായനയും.

മേയർ ബീനാ ഫിലിപ്പ്, എ പ്രദീപ് കുമാർ, എ കെ അബ്ദുൽ ഹക്കിം, ലിജീഷ് കുമാർ , കെ വി ശശി, നിമ്ന വിജയ്, അഖിൽ പി ധർമ്മജൻ തുടങ്ങിയവർ പങ്കെടുക്കും. ഡി സി ബുക്സാണ് നോവൽ പ്രസിദ്ധീകരിച്ചത്. പൊതു ഇടമായി വിഭാവനം ചെയ്ത സ്മൃതിപഥത്തിൽ നടക്കുന്ന ആദ്യത്തെ സാംസ്കാരിക പരിപാടിയാണിത്.

Leave a Reply

Your email address will not be published. Required fields are marked *