ഗതാഗത നിയന്ത്രണം
കോഴിക്കോട്: മാവൂര്‍ റോഡില്‍ മെഡിക്കല്‍ കോളേജ് ജങ്ഷന്‍ മുതല്‍ ആനക്കുഴിക്കര വരെയുള്ള റോഡില്‍ ടാറിംഗ് പ്രവൃത്തി ആരംഭിക്കുന്നതിനാൽ ഫെബ്രുവരി 18 മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.