ഗതാഗത നിയന്ത്രണം
കോഴിക്കോട്: മാങ്കാവ്-കണ്ണിപറമ്പ റോഡില്‍ പന്തീരാങ്കാവ് അങ്ങാടിയില്‍ ബിഎം പ്രവൃത്തി നടക്കുന്നതിനാല്‍ നാളെ (സെപ്റ്റംബര്‍ 15) മുതല്‍ പ്രവൃത്തി പൂര്‍ത്തിയാക്കുന്നത് വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. മാങ്കാവ് ഭാഗത്ത് നിന്നും പെരുമണ്ണ ഭാഗത്തേക്ക് വരുന്ന ബസ്, ഭാരമേറിയ വാഹനങ്ങള്‍ എന്നിവ മാത്തറ പാലാഴി റോഡ് വഴി ബൈപാസിലേക്കും ചെറിയ വാഹനങ്ങള്‍ ഒളവണ്ണ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞു കൊടിനാട്ടു മുക്ക് ചാത്തോത്തറ വഴി പന്തീരാങ്കാവ് ബൈപാസിലേക്കും പെരുമണ്ണ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ തിരിച്ചും പോവേണ്ടതാണ്.
ജലവിതരണം മുടങ്ങും
വൈഎംസഎ ക്രോസ് റോഡില്‍ അമൃത് 2.0 പദ്ധതിയുടെ ഭാഗമായി പുതുതായി ഇട്ട ലൈനിലേക്ക് നിലവിലുള്ള ലൈനില്‍ നിന്നും ഇന്റര്‍ കണക്ഷന് ജോലികള്‍ നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 16, 17 (ബുധന്‍, വ്യാഴം) തീയതികളില്‍ വൈഎംസിഎ ക്രോസ്സ് റോഡ്, കണ്ണൂര്‍ റോഡില്‍ ക്രിസ്ത്യന്‍ കോളേജ് മുതല്‍ പാരഗണ്‍ ഹോട്ടല്‍ വരെയും, നാലാം ഗേറ്റ്, പി ടി ഉഷ റോഡ്, അരവിന്ദ് ഘോഷ് റോഡ് എന്നീ സ്ഥലങ്ങളില്‍ ജലവിതരണം പൂര്‍ണ്ണമായും മുടങ്ങുമെന്നും ജല ഉപഭോക്താക്കള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അസിസ്റ്റന്റ് എഞ്ചിനീയര്‍, ജല അതോറിറ്റി, ഡിസ്ട്രിബ്യൂഷന്‍ സെക്ഷന്‍ I/II, സരോവരം അറിയിച്ചു.
ഗാന്ധിജയന്തി പ്രശ്നോത്തരി
ഈ വര്‍ഷത്തെ ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ഹൈസ്കൂള്‍/ഹയര്‍ സെക്കന്‍ഡറി (8 മുതല്‍ 12 ക്ലാസ്സ് വരെ) വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. കോഴിക്കോട് ജില്ലാതല മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ 2026 സെപറ്റംബര്‍ 18 നകം ചെറൂട്ടി റോഡിലെ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഒരു സ്കൂളില്‍ നിന്നും രണ്ട് വിദ്യാര്‍ത്ഥികള്‍ അടങ്ങുന്ന ഒരു ടീമിനാണ് പങ്കെടുക്കാനാകുക. ുീസ്വറ@സസ്ശയ.ീൃഴ എന്ന ഇമെയില്‍ വിലാസത്തിലോ 9496845708, 9526958006 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെട്ട് പേരുകള്‍ രജിസ്റ്റര്‍ ചെയ്യാം.
ഗാന്ധിജിയും ഖാദിയും, സ്വാന്ത്ര്യസമരവും പൊതുവിജ്ഞാനവും എന്ന വിഷയത്തെ ആസ്പദമാക്കിയാണ് മത്സരം നടത്തുന്നത്. ജില്ലാതലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്ക് സംസ്ഥാനതലത്തില്‍ പങ്കെടുക്കാന്‍ യോഗ്യത ഉണ്ടായിരിക്കും. സ്കൂള്‍ പ്രധാന അധ്യാപകന് /പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രവും സ്കൂള്‍ ഐഡന്റിറ്റി കാര്‍ഡും വിദ്യാര്‍ത്ഥികള്‍ മത്സര ദിവസം കൊണ്ടുവരേണ്ടതാണ്. മത്സരം 2026 സെപ്റ്റംബര്‍ 24 രാവിലെ 09.30 ന് ചെറൂട്ടി റോഡിലെ ഗാന്ധിഗൃഹം ഓഡിറ്റോറിയത്തില്‍ നടക്കും.
പ്രീസ്കൂള്‍ കിറ്റ്: ടെന്‍ഡര്‍ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ ഓമശ്ശേരി വ്യാപരഭവന് ബാങ്കിനു സമീപം പ്രവര്‍ത്തിക്കുന്ന കൊടുവള്ളി അഡീഷണല്‍ ഐസിഡിഎസ് കാര്യാലയത്തിലേക്ക് 2026-27 വര്‍ഷത്തെ അങ്കണവാടി പ്രീ സ്കൂള്‍ എഡ്യൂക്കേഷന്‍ കിറ്റ് സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളില്‍/വ്യക്തികളില്‍ നിന്നും മുദ്രവെച്ച ടെന്‍ഡര്‍ ക്ഷണിച്ചു. ടോന്‍ഡര്‍ സെപ്റ്റംബര്‍ 28-ന് ഉ്ചയ്ക്ക് ഒരു മണി വരെ സ്വീകരിക്കും. ഫോണ്‍: 0495-2281044.
കോഴിക്കോട് ഐ.സി.ഡി.എസ് അര്‍ബന്‍ 2 സി.ഡി.പി.ഒ യുടെ കാര്യാലയത്തിനു കീഴിലെ 140 അങ്കണവാടികളിലേക്ക്, 2026-27 സാമ്പത്തിക വര്‍ഷത്തെ അങ്കണവാടി പ്രീസ്കൂള്‍ കിറ്റ് വാങ്ങി വിതരണം ചെയ്യുന്നതിന് വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും മത്സരാടിസ്ഥാനത്തില്‍ ദര്‍ഘാസുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ തിയ്യതിയും നെഗോഷിയേഷനും സെപ്റ്റംബര്‍ 23. ഫോണ്‍: 0495-2373566, മൊബൈല്‍: 9496904270.
വാഹനം ആവശ്യം
വനിതാ ശിശുവികസന വകുപ്പിലെ കീഴ്ക്കാര്യാലയമായ കൊടുവള്ളി അഡീഷണല്‍ ഐസിഡിഎസ് ഓഫീസിലെ ഔദ്യോഗികമായ ആവശ്യങ്ങള്‍ക്കായി 2026-27 സാമ്പത്തിക വര്‍ഷത്തേക്ക് കരാര്‍ വാഹനം (കാര്‍) നിബന്ധനകള്‍ക്ക് വിധേയമായി ഓടിക്കാന്‍ താത്പര്യമുളളവരില്‍ നിന്നും മുദ്രവെച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു.
ടെന്‍ഡര്‍ സെപ്റ്റംബര്‍ 30 ഉച്ചയ്ക്ക് ഒരുമണി വരെ സ്വീകരിക്കും. ഫോണ്‍: 0495-2281044.
പത്താംതരം, ഹയര്‍സെക്കന്‍ഡറി തുല്യതാ സ്പോട്ട് അഡ്മിഷന് സെപ്റ്റംബര്‍ 25 വരെ
സംസ്ഥാന സാക്ഷരതാമിഷന്‍ നടത്തുന്ന പത്താംതരം, ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്സുകളിലേക്ക് രജിസ്ട്രേഷന് നടത്തുന്നതിനുള്ള സമയപരിധി സെപ്റ്റംബര്‍ 25 വരെ നീട്ടി. ഏഴാംതരം പാസായ 17 വയസ് പൂര്‍ത്തിയായവര്‍ക്കും 2019 വരെയുള്ള കാലയളവില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതി തോറ്റവര്‍ക്കും പത്താംതരത്തിന് ചേരാം. പരീക്ഷ, മൂല്യനിര്‍ണ്ണയം, ഫലപ്രഖ്യാപനം, സര്‍ട്ടിഫിക്കറ്റ് വിതരണം എന്നിവ നടത്തുന്നത് സംസ്ഥാന പരീക്ഷഭവനാണ്. പാസാകുന്നവര്‍ക്ക് ഉന്നത പഠനത്തിനും പ്രൊമോഷനും പി.എസ്.സി നിയമനത്തിനും അര്‍ഹതയുണ്ട്. കോഴ്സ് ഫീസ് 1050 രൂപ.
പത്താംതരം വിജയിച്ച 22 വയസ് പൂര്‍ത്തിയായവര്‍ക്ക് ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്സിന് ചേരാം. പ്ലസ് ടു അല്ലങ്കില്‍ പ്രീഡിഗ്രി തോറ്റവര്‍ക്കും ഇടയ്ക്കു വെച്ച് പഠനം നിര്‍ത്തിയവര്‍ക്കും ഹയര്‍സെക്കന്‍ഡറി തുല്യത കോഴ്സില്‍ ചേരാം. ഹ്യൂമാനിറ്റീസ്, കൊമേഴ്സ് ഗ്രൂപ്പുകളാണ് ഉള്ളത്. വിജയിക്കുന്നവര്‍ക്ക് ഉപരിപഠനത്തിന് അര്‍ഹതയുണ്ട്. അഡ്മിഷന് ഫീസും കോഴ്സ് ഫീസും ഉള്‍പ്പെടെ 2000 രൂപയാണ് ആകെ ഫീസ്.
വിവരങ്ങള്‍ക്ക് കോഴിക്കോട് സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാക്ഷരതാമിഷന്‍ ഓഫീസുമായോ വിവിധ പഞ്ചായത്ത്, നഗരസഭകളില്‍ പ്രവര്‍ത്തിക്കുന്ന സാക്ഷരതാ പ്രേരക്മാരുമായോ ബന്ധപ്പെടാം. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ 8281175355 9746562637 വെബ്സൈറ്റ് : http://www.literacymissionkerala.org
ജില്ലാ സാക്ഷരതാമിഷന്‍ ഓഫീസില്‍ സ്പോട്ട് അഡ്മിഷന് സെപ്റ്റംബര്‍ 25 വരെ നടക്കും. ഫോട്ടോ, ആധാര്‍കോപ്പി, സര്‍ട്ടിഫിക്കറ്റ് കോപ്പി, രജിസ്ട്രേഷന് ഫീസ് എന്നിവയുമായി ജില്ലാ ഓഫീസില്‍ എത്തി അഡ്മിഷന് എടുക്കാം. എല്ലാ ഞായറാഴ്ചയും ജില്ലായിലെ 10 ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പഠന ക്ലാസ്സുകള്‍ നടത്തുന്നതാണ്.
ടെന്‍ഡര്‍ ക്ഷണിച്ചു*
വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ ഓമശ്ശേരി വ്യാപരഭവന് ബാങ്കിനു സമീപം പ്രവര്‍ത്തിക്കുന്ന കൊടുവള്ളി അഡീഷണല്‍ ഐസിഡിഎസ് കാര്യാലയത്തിലേക്ക് 2026-27 വര്‍ഷത്തെ അങ്കണവാടി പ്രീ സ്കൂള്‍ എഡ്യൂക്കേഷന്‍ കിറ്റ് സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളില്‍/വ്യക്തികളില്‍ നിന്നും മുദ്രവെച്ച ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സെപ്റ്റംബര്‍ 28-ന് ഒരു മണി വരെ സ്വീകരിക്കും. ഫോണ്‍: 0495-2281044.