സീനിയര്‍ റെസിഡന്റ് അഭിമുഖം 5 ന്

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജിലെ റേഡിയേഷന്‍ ഓങ്കോളജി വിഭാഗത്തിലേക്ക് സീനിയര്‍ റെസിഡന്റ് കരാർ അടിസ്ഥാനത്തില്‍ (ഒരു ഒഴിവ്) നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. വയസ്സ്, യോഗ്യത, തിരിച്ചറിയൽ ഇവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം കൂടിക്കാഴ്ചക്കായി കോളേജ് ഓഫീസില്‍ ഡിസംബര്‍ അഞ്ചിനു രാവിലെ 11.30 ന് എത്തണം. യോഗ്യത: റേഡിയേഷന്‍ ഓങ്കോളജി വിഭാഗത്തില്‍ പി ജി /ഡിഎന്‍ബിയും ടി സി എം സി രജിസ്‌ട്രേഷനും. പ്രായപരിധി -18-36. പ്രതിമാസ വേതനം 73,500 രൂപ. നിയമന കാലാവധി ഒരു വര്‍ഷത്തേക്കോ അല്ലെങ്കില്‍ ഒഴിവുകളില്‍ റെഗുലര്‍ സീനിയര്‍ റെസിഡന്റെമാരെ നിയമിക്കുന്നതുവരെയോ മാത്രം. വിവരങ്ങള്‍ www.govtmedical collegekozhikode.ac.in ല്‍ ലഭ്യമാണ് .ഫോണ്‍: 0495-2350216.

Leave a Reply

Your email address will not be published. Required fields are marked *