കോഴിക്കോട്: മാലിന്യമുക്തം നവകേരള ജനകീയ ക്യാമ്പയിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ എട്ട് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഹരിത ടൂറിസം കേന്ദ്രങ്ങളായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി വടകര സാന്‍ഡ്ബാങ്ക്സ് ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു. വടകര നഗരസഭ ചെയര്‍പേഴ്സണ്‍ ബിന്ദു കെ പി പ്രഖ്യാപനം നടത്തി. വടകര നഗരസഭ വൈസ് ചെയര്മാന് സതീശന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രജിത എ പി സ്വാഗതം ആശംസിച്ചു. പുരസ്കാരം ഡെസ്റ്റിനേഷന്‍ മാനേജര്‍ അശ്വിന് കെ കെ ഏറ്റുവാങ്ങി. ഹരിതകേരളം മിഷന് റിസോഴ്സ് പേഴ്സണ്‍ ഷംന പദ്ധതി വിശദീകരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഹാഷിം ആശംസയും വടകര ക്ലീന്‍ സിറ്റി മാനേജര്‍ രമേശന് കെ പി നന്ദി രേഖപ്പെടുത്തി.മാലിന്യ മുക്ത നവ കേരള ജനകീയ കാമ്പയിന്റെ ഭാഗമായി കേരളപ്പിറവി ദിനത്തില്‍ കാപ്പാട് ബ്ലൂഫ്ളാഗ് ബീച്ചിനെ ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു. ബീച്ചില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കായലിന്റെ അധ്യക്ഷതയില്‍ കൊയിലാണ്ടി നിയോജകമണ്ഡലം എംെല്‍എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബുരാജിന്റെ സാനിധ്യത്തില്‍ പഞ്ചായത്ത് സെക്രട്ടറി അനില്‍കുമാര്‍ സ്വാഗതവും വാര്‍ഡ് മെമ്പര്‍ ഷരീഫ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു. ഹരിത ടൂറിസം സര്‍ട്ടിഫിക്കറ്റ് ഡിടിപിസി ഡെസ്റ്റിനേഷന്‍ മാനേജര്‍ നന്ദു ലാലും ബ്ലൂഫ്ലാഗ് ബീച്ച്മാനേജര് ഗിരീഷ്ബാബുവും ചേര്‍ന്ന് എംഎല്‍എ യില്‍ നിന്നും ഏറ്റുവാങ്ങി. പരിപാടിയില്‍ പഞ്ചായത്ത് സ്റ്റാഫുകളും ബീച്ച്സ്റ്റാഫുകളും മറ്റു പ്രമുഖ വ്യക്തികളും പങ്കെടുത്തു.
Related Posts
ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ പ്രവർത്തനം നിർത്തി
കോഴിക്കോട്: കടലാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ തീരപ്രദേശങ്ങളിലെ വിനോദസഞ്ചാര പ്രവർത്തനങ്ങൾ താൽക്കാലികമായി നിരോധിക്കുന്നതിന് നിർദ്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ബേപ്പൂർ പുളിമൂട്ടിലെ ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ പ്രവർത്തനം നാളെ (ഏപ്രിൽ രണ്ട്)…
സരോവരം ബയോപാര്‍ക്കില്‍ പെഡല്‍ ബോട്ടിംഗ്
കോഴിക്കോട്: ഡിടിപിസിയുടെ കീഴിലുള്ള കണ്ടല്‍ക്കാടുകളുടെയും തണ്ണീര്‍ത്തടങ്ങളുടെയും പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാരകേന്ദ്രമായ സരോവരം ബയോപാര്‍ക്കില്‍ നവംബര്‍ 14 മുതല്‍ പൊതുജനങ്ങള്‍ക്ക് പെഡല്‍ ബോട്ടിംഗ് തുടങ്ങും. രാവിലെ 9…
വാട്ടർ ഫെസ്റ്റ്: വ്യോമസേന ഹെലികോപ്റ്ററുകൾ പരിശീലന പ്രദർശനം നടത്തി
പരിശീലന പറക്കൽ വീണ്ടും വെള്ളിയാഴ്ച രാവിലെ 11 നും വൈകീട്ട് 3 നും കോഴിക്കോട്: ജനുവരി 4, 5 തീയതികളിൽ നടക്കുന്ന ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവൽ…

