സിറാജുദ്ദീൻ ഇല്ലത്തൊടി റെയിൽവേ ഉപദേശക സമിതി അംഗം

കോഴിക്കോട്: കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് & ഇൻഡസ്ട്രി ഹോണറി സെക്രട്ടറി അഡ്വ. സിറാജുദ്ദീൻ ഇല്ലത്തൊടിയെ ദക്ഷിണ റെയിൽവേ ഉപദേശക സമിതി (ZRUCC) അംഗമായി റെയിൽവേ മന്ത്രാലയം നാമ നിർദ്ദേശം ചെയ്തു.കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശമായ പോണ്ടിച്ചേരിയിലെയ റെയിൽവേയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും റെയിൽവേ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ സംരക്ഷിക്കുന്നതിനുമായി റെയിൽവേ മന്ത്രാലയം രൂപീകരിച്ചതാണ് സോണൽ റെയിൽ യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റി (ZRUCC). നിലവിൽ കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് & ഇൻഡസ്ട്രി ഹോണറി സെക്രട്ടറിയും ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ മലപ്പുറം സെൻ്റർ ചെയർമാനും ചരക്കു സേവന നികുതി വകുപ്പിന്റെ സംസ്ഥാന പരാതി പരിഹാര കമ്മിറ്റി അംഗവുമാണ്.

Leave a Reply

Your email address will not be published. Required fields are marked *