കോഴിക്കോട്: ജില്ലയിലെ കാലാവധി കഴിഞ്ഞ ലിഫ്റ്റ്/എസ്‌കലേറ്റര്‍ ലൈസന്‍സുകള്‍, കുടിശ്ശിക ഫീ ഒഴിവാക്കി പുതുക്കി നല്‍കുന്നതിനുള്ള അദാലത്ത് നടന്നുവരുന്നു. ഇതിനായി നിശ്ചിത ഫീസായ 3,310 രൂപ അടച്ച ചലാന്‍ രസീതിയും ഫോറം-ജി യിലുള്ള അപേക്ഷയും ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസിൽ ഉടന്‍ നൽകണം. അദാലത്തിന്റെ അവസാന തീയ്യതിയായ ഒക്ടോബര്‍ 30 നകം അവസരം പ്രയോജനപ്പെടുത്തി അനധികൃതമായി പ്രവര്‍ത്തിക്കുന്ന ലിഫ്റ്റ്/എസ്‌കലേറ്ററുകള്‍ റഗുലറൈസ് നിയമനടപടികള്‍ ഒഴിവാക്കണമെന്ന് ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോണ്‍: 0495-2950002.

