കോഴിക്കോട്: തേഞ്ഞിപ്പലം കോഹിനൂർ ‘അനുശ്രീ’യിൽ കെ ഉണ്ണികൃഷ്ണൻ (71, റിട്ട. ദേശാഭിമാനി ) അന്തരിച്ചു. സഞ്ചയനം ഞായറാഴ്ച.
ദീർഘകാലം ദേശാഭിമാനി ഡൽഹി ബ്യൂറോയിൽ ടെലി പ്രിൻ്റർ ഓപ്പറേറ്ററും പ്രൂഫ് റീഡറുമായിരുന്നു. കോഴിക്കോട് ദേശാഭിമാനിയിൽ ജോലി ചെയ്യവെ ശാരീരിക അവശതയെ തുടർന്ന് സ്വയം വിരമിക്കുകയായിരുന്നു. സീനിയർ ജേർണലിസ്റ്റ് ഫോറം അംഗമാണ്.
ഭാര്യ: സി വിജയലക്ഷ്മി (റിട്ട. സെക്ഷൻ ഓഫീസർ, കലിക്കറ്റ് യൂണിവേഴ്സിറ്റി). മകൻ: അനൂപ് ഉണ്ണികൃഷ്ണൻ (സൗണ്ട് റിക്കാർഡിസ്റ്റ്, സിയു റേഡിയോ). അച്ഛൻ: പരേതനായ പി വി ശേഖരവാരിയർ. അമ്മ: പരേതയായ കിഴക്കേപ്പാട്ട് വാരിയത്ത് മാധവി വാരസ്യാർ. സഹോദരങ്ങൾ: വിലാസിനി വാരസ്യാർ , ചന്ദ്രിക വാരസ്യാർ , രുദ്രൻ വാരിയർ, ചന്ദ്രൻ വാരിയർ.

