കെജിഎൻഎ ജില്ലാ സമ്മേളനം താമരശ്ശേരിയിൽ

കോഴിക്കോട്: കേരള ഗവ. നഴ്സസ് അസോസിയേഷൻ ജില്ലാ സമ്മേളനം സെപ്റ്റംബർ 23, 24 തീയതികളിൽ താമരശ്ശേരി വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടക്കും.  23 നു നടക്കുന്ന കൗൺസിൽ സമ്മേളനം രാവിലെ 10 ന് കെജിഎൻഎ സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി ഷീന ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2 ന് യാത്രയയപ്പ് അനുമോദന യോഗം ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം കെ കെ ലതിക ഉദ്ഘാടനം ചെയ്യും. എഴുത്തുകാരൻ രാസിത്ത് അശോകൻ മുഖ്യതിഥിയാവും.

24 നു സമ്മേളനം ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും . ഉച്ചയ്ക്ക്   നടക്കുന്ന പ്രതിനിധി സമ്മേളനം കെജി എൻ എ സംസ്ഥാന ട്രഷറർ എൻ ബി സുധീഷ് കുമാർ ഉദ്ഘാടനം ചെയ്യും . വൈകീട്ട് 3:30 നു നൂറുകണക്കിന് നഴ്സുമാർ അണിനിരക്കുന്ന പ്രകടനം വ്യാപാരഭവനിൽ നിന്നും ആരംഭിച്ച് പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് അവസാനിക്കും. പൊതു സമ്മേളനം ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഉദ്ഘാടനം ചെയ്യും.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000