വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രിത പ്രവേശനം
കോഴിക്കോട്: ജില്ലയിൽ ഡിടിപിസിക്ക് കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണത്തോടെയുള്ള പ്രവേശനം അനുവദിച്ചു. കാപ്പാട്, തുഷാരഗിരി, വടകര സാന്റ്ബാങ്ക്സ്, അരീപ്പാറ എന്നിവിടങ്ങളിൽ ഇത് ബാധകമാണ്. എന്നാൽ കക്കയത്ത് സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. അതേസമയം നിയന്ത്രണത്തോടെയുള്ള പ്രവേശനം ഉള്ളയിടങ്ങളിലും ജലാശയത്തിൽ ഇറങ്ങാൻ അനുമതിയുണ്ടാകില്ല.