‹

താജിൻ്റെ നാടകലോകം പ്രബന്ധമത്സര വിജയികൾ

കോഴിക്കോട്: പി എം താജിൻ്റെ മുപ്പത്തിനാലാം ചരമവാർഷികത്തോടനുബന്ധിച്ച് കോളേജ്/സർവകലാശാലാ വിദ്യാർഥികൾക്കായി ‘പി എം താജിൻ്റെ നാടകലോകം’ എന്ന വിഷയത്തിൽ നടത്തിയ പ്രബന്ധമത്സരത്തിൽ പ്രവീൺ കെ ടി (ഗവേഷണ വിദ്യാർഥി, മലയാള – കേരള പഠന വിഭാഗം, കലിക്കറ്റ് യൂണിവേഴ്സിറ്റി) ഒന്നാം സമ്മാനാർഹനായി. ആബേൽ സാരംഗ് (റിസർച്ച് സ്കോളർ, ഐഐടി, ജോധ്പൂർ) രണ്ടാം സമ്മാനം നേടി.
ചിത്രമോൾ ബി ( യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം), ആതിര രാജൻ (മലയാള വിഭാഗം, കലിക്കറ്റ് യൂണിവേഴ്സിറ്റി) എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു. ജൂലൈ 30 ന് കോഴിക്കോട് ടൗൺഹാളിൽ നടക്കുന്ന
പി എം താജ് അനുസ്മരണച്ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന്
അനുസ്മരണ സമിതി
ചെയർമാൻ ടി പി ദാസൻ,
കൺവീനർ എ കെ രമേശ് എന്നിവർ അറിയിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000