ആരോഗ്യ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി മെഡിക്കൽ കോളേജ് സന്ദർശിച്ചു

കോഴിക്കോട്: നിപയുടെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ എൻ കോബ്രഗഡെ ചൊവ്വാഴ്ച കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. നിപ ഐസൊലേഷൻ വാർഡും കഴിഞ്ഞ ദിവസം പുനെയിൽ നിന്ന് എത്തിയ ബയോ സേഫ്റ്റി ലെവൽ-3 മൊബൈൽ ലാബും അദ്ദേഹം സന്ദർശിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ കെ ജി സജിത്ത് കുമാർ, ഉന്നത ഉദ്യോഗസ്ഥർ, വകുപ്പ് മേധാവികൾ എന്നിവരുമായി ചർച്ച നടത്തി.

അതിനിടെ, മൊബൈൽ ലാബിൽ സ്രവ  പരിശോധനക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു. ബുധനാഴ്ച മുതൽ പരിശോധന നടത്താനാകുമെന്നാണ് കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *