കോഴിക്കോട്: ക്ഷീരവികസന വകുപ്പ് 2024-25 സാമ്പത്തിക വര്‍ഷം നടപ്പാക്കുന്ന വിവിധ പദ്ധതികളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 31 വരെ നീട്ടി. www.ksheerasree.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേന രജിസ്റ്റര്‍ ചെയ്താണ് അപേക്ഷകള്‍ നൽകേണ്ടത്. പുല്‍കൃഷി വികസനം, മില്‍ക്ക് ഷെഡ് വികസനം, ഡെയറി ഫാം ഹൈജീന്‍ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി തുടങ്ങിയ പദ്ധതികള്‍ക്ക് അപേക്ഷിക്കാം. 20 സെന്റിന് മുകളിലുള്ള പുല്‍കൃഷി, തരിശുഭൂമിയിലുള്ള പുല്‍കൃഷി, ചോളകൃഷി, നേപ്പിയര്‍ പുല്ലാ മുരിങ്ങയും ഉള്‍പ്പെടുന്ന കോളാര്‍ മോഡല്‍ പുല്‍കൃഷി എന്നീ പദ്ധതികളും, പുല്‍കൃഷിക്കു വേണ്ടിയുള്ള യന്ത്രവല്‍ക്കരണ ധനസഹായം, ജലസേചന ധനസഹായം എന്നിവയും ഉള്‍പ്പെടുന്നതാണ് പുല്‍കൃഷി വികസന പദ്ധതി. ഇതുകൂടാതെ മില്‍ക്ക് ഷെഡ് വികസ- പദ്ധതികള്‍ക്കും അപേക്ഷ നൽകാം. വിവരങ്ങള്‍ക്ക് ബ്ലോക്കുതലത്തിലെ ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടണമെന്ന് ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0495-2371254.
Related Posts
കാർഷിക സെൻസസിന് തുടക്കം
കോഴിക്കോട്: പതിനൊന്നാമത് കാർഷിക സെൻസസിന്റെ രണ്ട്, മൂന്നു ഘട്ട പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കമായി. ഇതിന്റെ ഭാഗമായി വിവരശേഖരണം നടത്തുന്ന ജില്ലയിലെ ഉദ്യോഗസ്ഥർക്കുള്ള ജില്ലാതല ഏകദിന പരിശീലനം കോഴിക്കോട്ട്…
കര്‍ഷക ഉൽപ്പാദക സംഘങ്ങള്‍ക്ക് സാമ്പത്തിക സഹായം: അപേക്ഷിക്കാം
കോഴിക്കോട്: സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ സഹായത്തോടെ കേരള സ്മാള്‍ ഫാര്‍മേഴ്സ് അഗ്രി ബിസിനസ് കണ്‍സോര്‍ഷ്യം മുഖേന ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയില്‍ നവീന പ്രൊജക്ടുകള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നതിന് സാമ്പത്തിക സഹായം…
ഗോസമൃദ്ധി- എന്‍എല്‍എം ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കം
കോഴിക്കോട്: പശു, എരുമ ഉള്‍പ്പെടെയുള്ള കന്നുകാലികള്‍ക്കും അവയെ വളര്‍ത്തുന്ന കര്‍ഷകര്‍ക്കും പരിരക്ഷ നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും സഹായത്തോടെ നടപ്പാക്കുന്ന ഗോസമൃദ്ധി- എന്‍എല്‍എം (നാഷണൽ ലൈവ്സ്റ്റോക്ക്…

