‹

സീനിയര്‍ റെസിഡന്റ് ഡോക്ടർ കൂടിക്കാഴ്ച


കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജിലെ  മെഡിക്കല്‍ ഓങ്കോളജി വിഭാഗത്തിലേക്ക്  സീനിയര്‍ റെസിഡന്റ് ഡോക്ടറായി കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍  നിയമിക്കുന്നു. കൂടിക്കാഴ്ചക്കായി കോളേജ് ഓഫീസില്‍ വയസ്, യോഗ്യത, ഐഡന്റിറ്റി  തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം ജൂലൈ 25 ന് രാവിലെ 11 ന് എത്തണം.

വിദ്യാഭ്യാസ യോഗ്യത: മെഡിക്കല്‍ ഓങ്കോളജി വിഭാഗത്തില്‍ ഡിഎം/ഡിഎന്‍ബി/തത്തുല്യം, മെഡിസിന്‍/പീഡിയാട്രിക്‌സ് റേഡിയേഷന്‍ ഓങ്കോളജി വിഭാഗത്തില്‍ എംഡി/ഡിഎന്‍ബി യും ടിസിഎംസി രജിസ്‌ട്രേഷൻ.

പ്രായപരിധി 18-36. പ്രതിമാസ വേതനം: 73,500 രൂപ.

നിയമന കാലാവധി ഒരു വര്‍ഷത്തേക്കോ അല്ലെങ്കില്‍ ഒഴിവുകളില്‍ റെഗുലര്‍ സീനിയര്‍ റെസിഡന്റെമാരെ /അസിസ്റ്റന്റ്‌ പ്രൊഫസര്‍മാരെ നിയമിക്കുന്നതുവരെയോ മാത്രമായിരിക്കും. 
വിവരങ്ങള്‍ക്ക് www.govtmedicalcollegekozhikode.ac.in.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000