‹

ക്യൂബിൽ കണ്ണഞ്ചിപ്പിച്ച് ക്യൂബോ ഇറ്റലി ഷോ

കോഴിക്കോട്: ഓണനാളിൽ ബീച്ചിലെത്തിയവരെ
ക്യൂബിൽ കണ്ണഞ്ചിപ്പിച്ച് ക്യൂബോ ഇറ്റലി ഷോ. സംസ്ഥാന സർക്കാരിൻ്റെ ഓണാഘോഷം മാവേലിക്കസ് 2025ൻ്റെ ബീച്ചിലെ വേദിയിലാണ് ഇറ്റാലിയൻ തിയേറ്റർ സംഘമായ ക്യൂബോ ഇറ്റലി പുതിയ ദൃശ്യാനുഭവം സമ്മാനിച്ചത്. സാങ്കേതികതയും നൃത്തവും അക്രോബാറ്റിക്സും വാസ്തുവിദ്യയും കൂടിച്ചേർന്ന ത്രിമാന പ്രദർശനമാണ് ഇവർ അവതരിപ്പിച്ചത്.

ക്രെയിനിൽ ഉയർത്തിയ ക്യൂബ് ആകൃതിയിലുളള രൂപത്തിനുള്ളിൽ  അഭ്യാസ പ്രകടനവും വെർട്ടിക്കൽ ഡാൻസും കാണികൾക്ക് പുത്തൻ കാഴ്ചാ അനുഭവമാണ് സമ്മാനിച്ചത്.
നൃത്തവും സാഹസിക പ്രകടനങ്ങളും ക്യൂബിനുള്ളിൽ നിന്നുള്ള ചാട്ടവുമെല്ലാം കാഴ്ചക്കാരെ വിസ്മയിപ്പിച്ചു.
വർണവെളിച്ചത്തിലെ അഭ്യാസപ്രകടനങ്ങളും പശ്ചാത്തല സംഗീതത്തിനൊത്തുള്ള നൃത്തവും നിഴലുകളുടെ വിന്യാസവും ചേർന്ന അപൂർവ ദൃശ്യാനുഭവമാണ്
ക്യൂബോ ഇറ്റലി ഷോയിലൂടെ മാവേലിക്കസ് വേദിയിൽ അവതരിപ്പിച്ചത്.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000