കോഴിക്കോട്: ബേപ്പൂർ ഇന്റർനാഷണൽ വാട്ടർഫെസ്റ്റ് സീസൺ മൂന്നിന്റെ ഭാഗമായി വിവിധ ജല-കായിക മത്സരങ്ങളിലേക്ക് പങ്കെടുക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. വല വീശൽ, ചൂണ്ടയിടൽ, ട്രഷർ ഹണ്ട്, ഡിങ്കി ബോട്ട് റേസ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക. എല്ലാ മത്സരങ്ങൾക്കും ഒന്നാം സമ്മാനം പതിനായിരം രൂപയും രണ്ടാം സമ്മാനം അയ്യായിരം രൂപയും മൂന്നാം സമ്മാനം മൂവായിരം രൂപയുമാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി : ഡിസംബർ 20 വൈകുന്നേരം അഞ്ച്. അപേക്ഷകൾ beyporewaterfest@gmail.com എന്ന ഇ മെയിൽ ഐഡിയിലേക്കും ബേപ്പൂർ വാട്ടർ ഫെസ്റ്റ് സംഘാടക സമിതി ഓഫീസിലും (ഹാർബർ എഞ്ചിനീയറിംഗ് ഓഫീസ്, ബേപ്പൂർ ജങ്കാറിന് സമീപം) സ്വീകരിക്കുമെന്ന് കൺവീനർ അറിയിച്ചു. സ്പോട് രജിസ്ട്രേഷനും ഉണ്ടായിരിക്കും.
Related Posts
3.82 കോടി രൂപയുടെ 5 വിനോദസഞ്ചാര പദ്ധതികൾക്ക് ഭരണാനുമതി
കോഴിക്കോട്: ജില്ലയിൽ 3,81,23,642രൂപയുടെ അഞ്ചു വിനോദസഞ്ചാര പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചു. ബാലുശ്ശേരി മണ്ഡലത്തിൽപ്പെട്ട നമ്പികുളം ഇക്കോ ടൂറിസം പദ്ധതിയുടെ തുടർവികസന പ്രവൃത്തി (72.32 ലക്ഷം), വടകര സാൻ്റ്…
തൃക്കുടമണ്ണ തീര്‍ഥാടന ടൂറിസം പദ്ധതി പ്രവൃത്തിക്ക് തുടക്കം
കോഴിക്കോട്: മുക്കം നഗരസഭയുടെയും സംസ്ഥാന ടൂറിസം വകുപ്പിന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന തൃക്കുടമണ്ണ തീര്‍ഥാടന ടൂറിസം പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ലിൻ്റോ ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. മുക്കം സഹകരണബാങ്ക്…
ഓളപ്പരപ്പിലെ ഉത്സവത്തിന് നാടൊരുങ്ങി
ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് സീസണ് അഞ്ചിന് 26 ന് തുടക്കമാകും ഫെസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും കോഴിക്കോട്: കടലിലും കരയിലും മാനത്തും…

