യൂത്ത് ഹോസ്റ്റല്‍ മാനേജർ ഒഴിവ്


കോഴിക്കോട്: യൂത്ത് ഹോസ്റ്റല്‍ മാനേജറുടെ (വിമുക്തഭടന്മാർ) ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത, അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുളള ബിരുദം, ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശികഭാഷയിലുളള പ്രാവീണ്യം. പ്രായം 35-62 വയസ്സിനിടയില്‍. മുന്‍പരിചയം:  ഹോസ്റ്റല്‍/ഹോട്ടല്‍ വ്യവസായ മേഖലയില്‍ കുറഞ്ഞത് മൂന്ന് വര്‍ഷം പ്രവൃത്തിപരിചയം അല്ലെങ്കില്‍ ബോര്‍ഡിംഗ് സ്‌കൂള്‍/ഗസ്റ്റ് ഹൗസുകള്‍ നടത്തിയുള്ള പരിചയം. അല്ലെങ്കില്‍ മേജര്‍/ലെഫ്റ്റനന്റ്‌റ് റാങ്കിലുള്ള വിരമിച്ച ഡിഫന്‍സ് ഫോഴ്‌സ് ഓഫീസര്‍മാര്‍, കേണല്‍/തത്തുല്യ റാങ്ക് ആര്‍മി, നേവി, എയര്‍ ഫോഴ്‌സ് അല്ലെങ്കില്‍ വിരമിച്ച കേന്ദ്ര/സംസ്ഥാന സര്‍ക്കാരിലെ ഉദ്യോഗസ്ഥര്‍, യുവജന പ്രവര്‍ത്തനങ്ങളുടെ പ്രവര്‍ത്തന പരിചയം.
ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 10  നകം ജില്ലാ സൈനിക് വെല്‍ഫയര്‍ ഓഫീസര്‍ക്ക് നേരിട്ട് അപേക്ഷ നൽകണം.

Leave a Reply

Your email address will not be published. Required fields are marked *