യുവജന കമീഷന്‍ അദാലത്ത്

കോഴിക്കോട്: സംസ്ഥാന യുവജന കമീഷന്‍ ചെയര്‍പേഴ്സണ്‍ എം ഷാജറിന്റെ നേതൃത്വത്തില്‍ ജനുവരി എട്ടിന് രാവിലെ 11 മുതല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല അദാലത്ത് സംഘടിപ്പിക്കും. 18-40 പ്രായപരിധിയിലുള്ളവര്‍ക്ക് പരാതികള്‍ സമര്‍പ്പിക്കാം. ഫോണ്‍: 0471 2308630.