കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഒരു വർഷം നീണ്ടുനില്ക്കുന്ന ശതാബ്ദി ആഘോഷം മുഖ്യമന്ത്രി പിണറായി വിജയൻ ഫെബ്രുവരി 13 ന് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3.30 ന് വടകര മടപ്പള്ളി ജിവിഎച്ച്എസ് സ്കൂൾ ഗ്രൗണ്ടിലാണ് ചടങ്ങ്. സഹകരണ – തുറമുഖ വകുപ്പു മന്ത്രി വി. എൻ വാസവൻ അധ്യക്ഷത വഹിക്കും. റവന്യൂ മന്ത്രി കെ രാജൻ, പൊതുമരാമത്ത് – ടൂറിസം മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ്, വനം മന്ത്രി എ കെ ശശീന്ദ്രൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി കെ. കുഞ്ഞാലിക്കുട്ടി, പ്രശസ്ത സാഹിത്യകാരന്മാരായ ടി. പത്മനാഭന്‍, എം. മുകുന്ദന്‍ എന്നിവർ മുഖ്യാതിഥികളാകും.
ഊരാളുങ്കൽ സൊസൈറ്റിയെപ്പറ്റി ഡോ. ടി എം തോമസ് ഐസക്കും പ്രൊഫ. മിഷേൽ വില്യംസും ചേർന്നെഴുതിയ ‘ബിൽഡിങ് ഓൾട്ടർനേറ്റീവ്‌സി’ന്റെ പരിഷ്കരിച്ച ശതാബ്ദിപ്പതിപ്പും സൊസൈറ്റിയുടെ ചരിത്രം പറയുന്ന ‘ഊരാളുങ്കൽ: കഥകളും കാര്യങ്ങളും’ (മനോജ് കെ പുതിയവിള) എന്ന പുസ്തകവും വേദിയിൽ പ്രകാശനം ചെയ്യും.
ഊരാളുങ്കൽ ശതാബ്ദി നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

