‹

അനർഹമായി കൈവശം വെച്ച റേഷൻ കാർഡുകൾ പിടികൂടി


കോഴിക്കോട്: അനർഹമായി കൈവശം വെച്ചിരിക്കുന്ന റേഷൻ കാർഡുകൾ പിടികൂടി. കോഴിക്കോട് താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ താലൂക്ക് സപ്ലൈ ഓഫീസർ കെ കെ മനോജ് കുമാറിന്റെ നേതൃത്വത്തിൽ  നടത്തിയ പരിശോധനകളിൽ മൂന്ന് എ.എ.വൈ കാർഡുകൾ, 30 മുൻഗണനാ കാർഡുകൾ, 18 എൻ.പി.എസ്. കാർഡുകൾ എന്നിവ പിടിച്ചെടുത്തു. അനധികൃതമായി വാങ്ങിയ റേഷൻ സാധനങ്ങൾക്ക് പിഴയായി 247383 രൂപ ഈടാക്കുകയും ചെയ്തു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000