ജനകീയമുക്ക് – കളരിക്കണ്ടിമുക്ക് റോഡ് ഉദ്ഘാടനം


മേപ്പയൂർ: ഗ്രാമപഞ്ചായത്തിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ജനകീയമുക്ക്- കളരിക്കണ്ടിമുക്ക് റോഡ് പഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജൻ ഉദ്ഘാടനം ചെയ്തു.

മേപ്പയൂർ, നൊച്ചാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡാണിത്. രണ്ട് ഭാഗവും പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെട്ട റോഡ് ഉള്ളതിനാൽ പേരാമ്പ്രയിൽ നിന്ന് വടകരയിലേക്കുള്ള എളുപ്പ വഴി കൂടിയാണിത്.

ഗ്രാമപഞ്ചായത്ത് അംഗം വി പി ശ്രീജ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ശ്രീനിലയം വിജയൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കുഞ്ഞിരാമൻ, മേപ്പയൂർ കുഞ്ഞികൃഷ്ണൻ, കെ രതീഷ്, കെ പി ബീന, കെ എം വിനോദൻ, എ കെ വസന്ത, എം മനോഹരൻ, വി എ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. അന്തേരി സുരേന്ദ്രൻ സ്വാഗതവും കെ കെ നാരായണൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *