വിവരാവകാശ കമ്മീഷൻ സിറ്റിംഗ് നാളെ

കോഴിക്കോട്: സംസ്ഥാന വിവരാവകാശ കമ്മീഷൻ ജൂൺ 21 ന് കോഴിക്കോട്ട് സിറ്റിംഗ് നടത്തും. ജില്ലയിൽ നിന്നുള്ള രണ്ടാം അപ്പീൽ ഹർജികളിൽ നോട്ടീസ് ലഭിച്ച പൊതുബോധന ഓഫീസർമാരും അപ്പീൽ അധികാരികളും പരാതി ക്കാലത്തെ എസ്പിഐഒ മാരും ഹർജിക്കാരും പങ്കെടുക്കണം.

സിവിൽ സ്റ്റേഷനിലുള്ള ജില്ലാ പ്ലാനിംഗ് സെക്രട്ടറിയേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ 10 ന് തെളിവെടുപ്പ് ആരംഭിക്കും. അറിയിപ്പ് ലഭിച്ചവർ 10 മിനുട്ട് നേരത്തേ രജിസ്ട്രേഷന് ഹാജരാകണം.

Leave a Reply

Your email address will not be published. Required fields are marked *