കോഴിക്കോട്: എൻജിൻ നിലച്ച് കടലിൽ കുടുങ്ങിയ ബോട്ടിലെ 6 മത്സ്യത്തൊഴിലാളികളെ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് രക്ഷപ്പെടുത്തി. പുതിയാപ്പ ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ജലറാണി എന്ന ബോട്ട് എൻജിൻ തകരാറിലായതിനാലാണ് കടലിൽ കുടുങ്ങിയത്. ബുധനാഴ്ച രാവിലെ 10 ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫിഷറീസ് അസിസ്റ്റൻറ് ഡയറക്ടറുടെ നിർദേശപ്രകാരമാണ് മറൈൻ എൻഫോഴ്സ്മെന്റ് രക്ഷാപ്രവർത്തനം നടത്തിയത്. ജലറാണി ബോട്ടും അതിലെ ആറു മത്സ്യത്തൊഴിലാളികളെയും സുരക്ഷിതമായി ഉച്ചയ്ക്ക് പുതിയാപ്പ ഹാർബറിൽ എത്തിച്ചു. മറൈൻ എൻഫോഴ്സ്മെന്റ് ഗാർഡ് ശ്രീരാജ്, റെസ്ക്യൂ ഗാർഡുമാരായ നിധീഷ്, സുമേഷ്, സ്രാങ്ക് രതീഷ്, സത്യൻ എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
Related Posts
ഗ്രീൻഫീൽഡ് ഹൈവേ: സ്ഥലമുടമകളെ കേൾക്കാൻ ആർബിട്രേറ്റർ
കെട്ടിട വിലയിൽ കുറവ് വരുത്തിയത് റദ്ദാക്കുമോ എന്നതിൽ 3 ദിവസത്തിനകം തീരുമാനം കോഴിക്കോട്: കോഴിക്കോട്-പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേയ്ക്കായി ഭൂമി വിട്ടുനൽകിയ ജില്ലയിലെ സ്ഥലമുടമകളെ ഹൈക്കോടതി ഉത്തരവുപ്രകാരം ആർബിട്രേറ്ററായ…
ശിശുസംരക്ഷണ നിയമം: മാധ്യമപ്രവര്‍ത്തകര്‍ക്ക് ശില്പശാല
കോഴിക്കോട്: വനിതാ- ശിശു വികസന വകുപ്പ് ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, കാലിക്കറ്റ് പ്രസ് ക്ലബുമായി ചേര്‍ന്ന് ശിശുസംരക്ഷണ സംവിധാനങ്ങളും നിയമങ്ങളും എന്ന വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി ശില്പശാല സംഘടിപ്പിച്ചു.…
തുരങ്കപാത നിര്‍മാണം ദ്രുതഗതിയില്‍
കോഴിക്കോട്: ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. നിലവില്‍ 12 മണിക്കൂര്‍ ഷിഫ്റ്റിലാണ് പ്രവൃത്തികള്‍ നടക്കുന്നത്. ജനുവരിയില്‍ പാറ തുരക്കല്‍ ആരംഭിക്കും. ഇതോടെ 24 മണിക്കൂറും പ്രവൃത്തി…

