എം ടിയുടെ അപൂർവ ചിത്രങ്ങളുമായി പുസ്തകം

പ്രകാശനം ജൂലൈ 15 ന്

കോഴിക്കോട്: എം ടി വാസുദേവൻ നായരുടെ അപൂർവ ചിത്രങ്ങളുമായി പുസ്തകം പുറത്തിറങ്ങുന്നു. മാതൃഭൂമി സീനിയർ ചീഫ് ഫോട്ടോഗ്രാഫർ കെ കെ സന്തോഷ്
പകർത്തിയ എം ടിയുടെ വ്യത്യസ്തതയാർന്ന 170 ചിത്രങ്ങളടങ്ങിയതാണ് ഫോട്ടോ ബുക്ക്.
‘എം ടി – കാലത്തിൻ്റെ കാൽപ്പാടുകൾ ‘ എന്ന പേരിൽ മാതൃഭൂമി ബുക്സാണ് പ്രസിദ്ധീകരിക്കുന്നത്. എം ടിയുടെ  92-ാം ജന്മദിനമായ  ജൂലൈ 15 ന് വൈകീട്ട് 5 ന് കോഴിക്കോട് കെ പി കേശവമേനോൻ ഹാളിലാണ് പ്രകാശന ചടങ്ങ്.

മൂന്നുപതിറ്റാണ്ടിലായി എം  ടിയെ പിന്തുടർന്ന് സന്തോഷ് ക്യാമറയിൽ ഒപ്പിയെടുത്ത ചിത്രങ്ങളാണ് പുസ്തകത്തിലുള്ളത്. മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി വി ചന്ദ്രൻ, കെ ജയകുമാർ, എം ടിയുടെ മകൾ അശ്വതി വി നായർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. അശ്വതിയാണ് അവതാരിക എഴുതിയത്.

മാതൃഭൂമി സീനിയർ ചീഫ് ഫോട്ടോഗ്രാഫർ കെ കെ സന്തോഷ്

Leave a Reply

Your email address will not be published. Required fields are marked *