പൗരത്വറാലി 22 ന്; ലക്ഷം പേർ അണിചേരും

കോഴിക്കോട്: ഭരണഘടനാസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 22 ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പൗരത്വ സംരക്ഷണറാലിയിൽ ഒരു ലക്ഷം പേരെ അണിനിരത്തും. രാജ്യത്ത് വളർന്നുവരുന്ന സിഎ എ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് കരുത്ത് പകരുന്ന ബഹുജനമുന്നേറ്റമായി റാലിയെ മാറ്റാനുള്ള സംഘാടന പ്രവർത്തനങ്ങളാണ് നടക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. റാലിയിൽ എളമരം കരീം എം പി അധ്യക്ഷത വഹിക്കും. മന്ത്രി മുഹമ്മദ് റിയാസ്, മന്ത്രി എ കെ ശശീന്ദ്രൻ, മേയർ ഡോ. ബീനാഫിലിപ്പ്, വിവിധ സാമൂഹ്യ സംഘടനകളെ പ്രതിനിധീകരിച്ച് ടി പി അബ്ദുള്ള കോയ മദനി, സി മുഹമ്മദ് ഫൈസി, മുസ്തഫ മുണ്ടുപാറ, ഡോ. ഫസൽ ഗഫൂർ, ഡോ. ഐ പി അബ്ദുൾ സലാം, കെ രാമഭദ്രൻ തുടങ്ങിയവർ പങ്കെടുക്കും. പി മോഹനൻ, ശ്രേയാംസ്കുമാർ, കെ കെ ബാലൻ മാസ്റ്റർ, സി കെ നാണു, മുക്കം മുഹമ്മദ്, പി ടി എ റഹിം എംഎൽഎ, അഹമ്മദ് ദേവർ കോവിൽ എംഎൽഎ, ഡോ: അബ്ദുൾ വഹാബ്, ടി എം ജോസഫ്, സാലിഹ് കൂടത്തായി, അഡ്വ. ബാബു ബെനഡിക്ട്, വി ഗോപാലൻ മാസ്റ്റർ, കെ കെ അബ്ദുള്ള തുടങ്ങിയവരും കെ പി രാമനുണ്ണി, ഡോ. ഖദീജമുംതാസ്, അജിത, തുടങ്ങി സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *