കോഴിക്കോട്: ജില്ലയിലെ ക്വാറികളിൽ നിന്നും ക്രഷറുകളിൽ നിന്നുമുള്ള സാധനങ്ങൾക്ക്
വില വർധിപ്പിച്ച
നടപടിയിൽ സർക്കാർ പ്രവൃത്തികൾക്കായി
സാധനം എടുക്കുന്ന കരാറുകാർക്ക് ഇളവ് അനുവദിക്കാൻ തീരുമാനം. ഇതു സംബന്ധിച്ച് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് ജില്ലയിലെ ക്വാറി-ക്രഷർ ഓണേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.
നിരക്ക് വർധന
സർക്കാർ പ്രവൃത്തികൾക്ക് ബാധകമാക്കരുത് എന്ന് കലക്ടർ നിർദേശിച്ചു. തുടർന്ന് നടന്ന ചർച്ചകൾക്കു ശേഷമാണ് തീരുമാനം കൈക്കൊണ്ടത്.
ചർച്ചയിൽ എഡിഎം സി മുഹമ്മദ് റഫീഖ്, കോ- ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ ഹബീബ് റഹ്മാൻ, കൺവീനർ എ കെ ഡേവിസൺ, ട്രഷറർ ഇസ്മായിൽ ആനപ്പാറ തുടങ്ങിയവർ പങ്കെടുത്തു.

