പൊതുതെളിവെടുപ്പ് ഏഴിന്


കോഴിക്കോട്: ജില്ലയില്‍ കാരശ്ശേരി ഗ്രാമപഞ്ചായത്തില്‍ കുമാരനെല്ലൂര്‍ വില്ലേജിലും കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കൊടിയത്തൂര്‍ വില്ലേജിലും ഉള്‍പ്പെട്ട 10.1903 ഹെക്ടര്‍ സ്ഥലത്ത് പി എം അബൂബക്കര്‍ എന്ന വ്യക്തി നടത്താന്‍ ഉദ്ദേശിക്കുന്ന കരിങ്കല്‍ ധാതുഖനന പദ്ധതിയുമായി ബന്ധപ്പെട്ട് മെയ് ഏഴിന് രാവിലെ 10.30 ന് കോഴിക്കോട് കലക്ടറേറ്റ്  കോണ്‍ഫറന്‍സ് ഹാളില്‍  പൊതുജനങ്ങള്‍ക്കായി പൊതുതെളിവെടുപ്പ് നടത്തുമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിസ്ഥിതി എഞ്ചിനീയര്‍ അറിയിച്ചു.