കോഴിക്കോട്: ഗതാഗത മ ന്ത്രിയുമായി നടന്ന ചർച്ചയെ തുടർന്ന് 22 മുതൽ നടത്താനിരുന്ന അനിശ്ചിത കാല സ്വകാര്യ ബസ് സമരം പിൻവലിച്ചു.
മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സ്റ്റിയറിങ്ങ് കമ്മറ്റി അനുശോചിച്ചു.
സംസ്ഥാന പ്രസിഡൻ്റ് കെ കെ തോമസ് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ഹംസ ഏരിക്കുന്നൻ, ട്രഷറർ എം എസ് പ്രേംകുമാർ, വേലായുധൻ ശരണ്യ മനോജ്, കെ സത്യൻ, പാലമുറ്റത്ത് വിജയ് കുമാർ, രാജു കരുവാരത്ത് എന്നിവർ സംസാരിച്ചു.

