പ്രധാനമന്ത്രിയുടെ നടപടി ഭരണഘടനാ വിരുദ്ധം: ഐപ്സോ


കോഴിക്കോട്: ഭരണഘടന ഉയർത്തിപ്പിടിച്ച് സത്യപ്രതിജ്ഞ ചെയ്ത പ്രധാനമന്ത്രി ഒരു മതത്തിൻ്റെ മത ചടങ്ങിൽ പങ്കെടുത്ത് അയോധ്യ ക്ഷേത്ര പ്രതിഷ്ഠ നടത്തിയത് ഇന്ത്യൻ മതേതരത്വത്തിനും ഭരണഘടനയ്ക്കും വിരുദ്ധമാണെന്ന് ഐപ്സോ(ഓൾ ഇന്ത്യ പീസ് ആന്റ് സോളിഡാരിറ്റി) ജില്ലാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനുശേഷം ഏതെങ്കിലും ഒരു മതത്തിനു വേണ്ടി പ്രവർത്തിക്കുന്നത് ഭരണഘടനാപരമായി തെറ്റാണെന്ന് മനസ്സിലാക്കാൻ പ്രധാനമന്ത്രിക്ക് കഴിഞ്ഞില്ല എന്നത് ഖേദകരമാണ്. പ്രധാനമന്ത്രി ഇന്ത്യൻ ജനതയോട് പറയണം. ഭരണകൂടം ഏതെങ്കിലും ഒരു മതത്തിന്റെ സംരക്ഷകരാകാൻ പാടില്ല എന്ന അടിസ്ഥാന തത്വത്തെയാണ് പ്രധാനമന്ത്രി കാറ്റിൽ പറത്തിയത്. ജനങ്ങൾ ഇക്കാര്യത്തിൽ പ്രതികരിക്കാൻ തയ്യാറാവണമെന്ന് ഐപ്സോ ആവശ്യപ്പെട്ടു.

യോഗത്തിൽ പ്രസിഡൻ്റ് എ കെ ചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. എ കെ സുകുമാരൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ ടി കുഞ്ഞിക്കണ്ണൻ, ഇ സി സതീശൻ എന്നിവർ മേല്‍ കമ്മിറ്റി റിപ്പോർട്ട് അവതരിപ്പിച്ചു. പി വി മാധവൻ, അഡ്വ. എം ആർ ഹരീഷ്, അസിസ് ബാബു, ഡോ. യു ഹേമന്ത്കുമാർ, എ കെ രമേശ്, അഷറഫ് കുരുവട്ടൂർ, ഡോ. എസ് ശ്രീകുമാരി, ഹസീന വിജയൻ, ബി സുരേഷ് ബാബു, സി പി സദാനന്ദൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *