പോളിംഗ് ഉദ്യോഗസ്ഥർ ഫോട്ടോയും അക്കൗണ്ട് വിവരങ്ങളും അപ്‌ലോഡ് ചെയ്യണം


കോഴിക്കോട്: പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള രണ്ടാം ഘട്ട പരിശീലനം ആരംഭിക്കുന്നതിനു മുമ്പായി എല്ലാ പോളിംഗ് ഉദ്യോഗസ്ഥരും  തങ്ങളുടെ ഫോട്ടോയും ബാങ്ക് അക്കൗണ്ട് സംബന്ധമായ വിവരങ്ങളും ഓർഡർ സോഫ്റ്റ്‌വെയറിൽ അടിയന്തിരമായി അപ്‌ലോഡ് ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് ട്രെയിനിംഗ് സെൽ നോഡൽ ഓഫീസർ അറിയിച്ചു. ഏപ്രിൽ 18 നാണ് രണ്ടാംഘട്ട പരിശീലനം തുടങ്ങുന്നത്.