പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് മസ്റ്ററിങ്
കോഴിക്കോട്: സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോര്‍ഡ് മുഖേന പെന്‍ഷന്‍ ലഭിക്കുന്ന കോഴിക്കോട്, വയനാട് ജില്ലകളിലെ മുഴുവന്‍ ഗുണഭോക്താക്കളും ജൂണ്‍ 25 മുതല്‍ ഓഗസ്റ്റ് 24 വരെ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ബയോമെട്രിക് മസ്റ്ററിങ് നടത്തണം. കിടപ്പുരോഗികളായ ഗുണഭോക്താക്കള്‍ക്ക് ഹോം മസ്റ്ററിങ് നടത്താം. ബയോമെട്രിക് മസ്റ്ററിങ് പരാജയപ്പെടുന്ന ഗുണഭോക്താക്കള്‍ ജില്ലാ എക്സിക്യൂട്ടിവ് ഓഫീസുമായി ബന്ധപ്പെട്ട് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് മസ്റ്ററിങ് പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04952378480.