കോഴിക്കോട്: പുതുവത്സര ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് കോഴിക്കോട് ദീപാലംകൃതമാകുന്നു. ‘ഇലുമിനേറ്റിങ് ജോയി സ്‌പ്രെഡിങ് ഹാര്‍മണി’ എന്ന പേരില്‍ വിനോദസഞ്ചാരവകുപ്പാണ് ന്യൂ ഇയര്‍ ലൈറ്റ് ഷോയും വിവിധ കലാപരിപാടികളും സംഘടിപ്പിക്കുന്നത്. ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഡിസംബര്‍ 27 ന് വൈകീട്ട് ഏഴിന് മാനാഞ്ചിറയില്‍ നിര്‍വഹിക്കും.
വൈകുന്നേരം ആറ് മുതല്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികളും മാനാഞ്ചിറയില്‍ സംഘടിപ്പിക്കും. ബീച്ചിലെ ഫ്രീഡം സ്‌ക്വയറിലും പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ദീപാലംകൃതമൊരുക്കും.

