കോഴിക്കോട്: പ്രത്യേക വോട്ടർപട്ടിക പുതുക്കൽ യജ്ഞം-2024 മായി ബന്ധപ്പെട്ട്
അന്തിമ പട്ടിക
പ്രസിദ്ധീകരിച്ചു. അന്തിമ വോട്ടർ പട്ടികയിൽ 1333052 സ്ത്രീകളും 1250018
പുരുഷന്മാരും 49 ട്രാൻസ്ജെൻഡേഴ്സും ഉൾപ്പെടെ ആകെ 2583119 വോട്ടർമാരാണുള്ളത്.
ജില്ലയിൽ 57407 വോട്ടർമാർ വർധിച്ചു. വോട്ടർ പട്ടികയിൽ 42055 യുവ വോട്ടർമാരും 34198 ഭിന്നശേഷി വോട്ടർമാരും ഉൾപ്പെട്ടിട്ടുണ്ട്. 52506 വോട്ടർമാർ 80 വയസ്സിന് മുകളിലുള്ളവരാണ്.
പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയുടെ പകർപ്പ് അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്കും ബൂത്ത് ലെവൽ ഓഫീസർമാർക്കും നിയമാനുസൃതം കൈമാറുന്നതിനായി എല്ലാ താലൂക്കുകളിലും എത്തിച്ചിട്ടുണ്ട്.
വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട ഡിസംബർ 26 വരെ ലഭിച്ച അപേക്ഷകൾ പരിശോധിച്ച് തീർപ്പാക്കിയിരുന്നു.
2023 ഒക്ടോബർ 27 ന് പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ 2527284 വോട്ടർമാരാണ് ഉണ്ടായിരുന്നത്. കരട് പട്ടിക സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്നും ലഭിച്ച ആക്ഷേപങ്ങളും അപാകതകളും പരിഹരിച്ചശേഷമാണ് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്. 2024 ജനുവരിക്കും മാർച്ചിനും ഇടയിൽ 18 വയസ്സ് തികയുന്നവർക്ക് അപേക്ഷ ഓൺലൈനായി നൽകി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ട്.

