വടകര: ദേശീയപാത വികസനത്തിൽ സമീപ ടൗണുകളുടെ നിലനിൽപ്പും ജനങ്ങളുടെ യാത്രാ സൗകര്യവും ഉറപ്പുവരുത്തണമെന്ന്
വ്യാപാരി-വ്യവസായി സമിതി
ഓർക്കാട്ടേരി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.
അഴിയൂർ മുതൽ പുഞ്ചിരി മിൽ വരെയുള്ള ഏരിയക്കകത്ത് കുഞ്ഞിപ്പള്ളി ടൗൺ ഒറ്റപ്പെടുന്ന നിലയിലാണ് വികസനം നടക്കുന്നത്. അവിടെ പ്രക്ഷോഭങ്ങൾ നടക്കുന്നുണ്ട്.
മുക്കാളി ടൗണിനെ വലിയ തോതിൽ പുതിയ റോഡ് വികസനം ബാധിക്കുന്നില്ല. കണ്ണൂക്കര ടൗണിൽ അടിപ്പാത നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു.
മടപ്പള്ളിയിൽ അടിപ്പാത അനുവദിക്കപ്പെടണം. ഗവ. കോളേജുള്ള ഇവിടെ അടിപ്പാത അനുവദിക്കണമെന്ന ആവശ്യമുയർത്തി 18 ന് നിരാഹാര സമരവും കടയടപ്പു സമരവും നടക്കും. നാദാപുരം റോഡിൽ അനുവദിച്ച അടിപ്പാത ടൗണിൽ നിന്ന് അകലെയാണ്. അത് ടൗണിൻ്റെ ഹൃദയഭാഗത്ത് ഹൈസ്കൂൾ റോഡിൽ നിർമ്മിക്കണമെന്ന ആവശ്യമുയർത്തി 24 ന് സമിതിയുടെ കടയടപ്പു സമരം നടക്കും. കൈനാട്ടി മേൽപ്പാലം പണി നടക്കുന്നുണ്ട്, ചോറോട് ടൗണിനെ ബാധിക്കുന്നില്ല.
മടപ്പള്ളിയിലും നാദാപുരം
റോഡിലും അടിപ്പാത നിർമ്മിച്ച് ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കണമെന്നും നൂറു കണക്കിനാളുകളുടെ ഉപജീവനമാർഗമയ വ്യാപാര കേന്ദ്രങ്ങൾ സംരക്ഷിക്കണമെന്നും കേരള സംസ്ഥാന ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രസിഡന്റ് പ്രശാന്ത് മത്തത്ത് അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി എം എം ബാബു, ട്രഷറർ സുഹാസൻ, ജോ. സെക്രട്ടറി കെ ടി സെയ്ത് എന്നിവർ സംസാരിച്ചു.

