കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ എല്ലാ സർക്കാർ ഓഫീസുകൾ/തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ/പൊതുമേഖലാ സ്ഥാപനങ്ങൾ മുതലായവ മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ 2024 ജനുവരി രണ്ടിന് പുറപ്പെടുവിച്ച നിർദ്ദേശം അനുസരിച്ച് പുതിയ ടെണ്ടറുകൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടൂ കൂടിയേ പ്രസിദ്ധീകരിക്കാവൂ. പെരുമാറ്റച്ചട്ടം നിലവിൽ നിൽക്കുമ്പോൾ പുതിയ പദ്ധതികൾ തുടങ്ങാൻ പാടുളളതല്ല. മാതൃകാ പെരുമാറ്റച്ചട്ടത്തിലെ എല്ലാ നിബന്ധനകളും കർശനമായി പാലിക്കേണ്ടതാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ അറിയിച്ചു.
Related Posts
പ്രഭാകരന് മാസ്റ്ററുടെ ഭൂമിയില്‍ നാല് കുടുംബങ്ങള്‍ക്ക് വീടൊരുങ്ങും
കോഴിക്കോട്: സ്വന്തമായി വീടെന്ന സ്വപ്നവുമായി കാലമേറെയായി കാത്തിരിക്കുന്ന നാല് കുടുംബങ്ങള്‍ക്ക് പ്രഭാകരന് മാസ്റ്ററുടെ ഭൂമിയില്‍ പുതുഭവനങ്ങളൊരുങ്ങും.ഭൂമിയില്ലാത്ത ഭവനരഹിതരെ ചേര്‍ത്തുപിടിക്കാന്‍ സര്‍ക്കാര്‍ ആവിഷ്കരിച്ച ‘മനസ്സോടിത്തിരി മണ്ണ്’ ക്യാമ്പയിന്റെ ഭാഗമായി…
ബേപ്പൂർ- ദുബായ് കപ്പൽ സർവീസിന് കേന്ദ്രാനുമതി
കോഴിക്കോട്: കേരളവും ഗൾഫ് നാടുകളും തമ്മിൽ യാത്രാക്കപ്പൽ സർവീസ് തുടങ്ങുന്നതിന് കേന്ദ്ര സർക്കാർ അനുമതി. ബേപ്പൂർ-കൊച്ചി-ദുബായ് സെക്ടറിൽ പ്രവാസി യാത്രക്കാരുടെ ദീർഘകാല ആവശ്യം പരിഗണിച്ചാണ് അനുമതി ലഭിച്ചത്.…
സർക്കാർ ഓഫീസുകളിൽ വിവരാവകാശ കമ്മീഷൻ മിന്നൽ സന്ദർശനം നടത്തുമെന്ന് വിവരാവകാശ കമ്മീഷണർ
കോഴിക്കോട്: സർക്കാർ ഓഫീസുകളിൽ വിവരാവകാശ കമ്മീഷൻ മിന്നൽ സന്ദർശനം നടത്തുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ എ അബ്ദുൽ ഹക്കീം. കോഴിക്കോട്, കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകളിലെ പരാതികൾക്കായി…

