എം കെ രാഘവന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം


കോഴിക്കോട്: കോഴിക്കാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി എം കെ രാഘവന്റെ സെൻട്രൽ ഇലക്ഷൻ കമ്മിറ്റി ഓഫീസ്  ഉദ്ഘാടനം ചെയ്തു.  ഏഴ് അസംബ്ലി മണ്ഡലങ്ങളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള ഓഫീസ് ഉദ്ഘാടനം ഡോ. എം കെ മുനീർ എംഎൽഎ നിർവഹിച്ചു.
തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം സി മായിൻഹാജി അധ്യക്ഷത വഹിച്ചു. യുഡിഎഫ് സ്ഥാനാർഥി എം കെ രാഘവൻ എംപി, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം എ റസാഖ് മാസ്റ്റർ, ജനറൽ സെക്രട്ടറി ടി ടി ഇസ്മായിൽ, കെപിസിസി ജന. സെക്രട്ടറി അഡ്വ. പി എം നിയാസ്, സി എൻ വിജയകൃഷ്ണൻ, കെ ബാലകൃഷ്ണൻ കിടാവ്, പി ഉഷാദേവി, യു വി ദിനേശ് മണി,
ദിനേശ് പെരുമണ്ണ, പി മൊയ്തീൻ,
പി മമ്മദ് കോയ, ഷാജിർ  അറഫാത്ത്, അഡ്വ. എം രാജൻ, പി എം ഹംസ, സി ബീരാൻകുട്ടി, എസ് കെ അബൂബക്കർ,  ടി പി എം ജിഷാൻ, സാജിദ് കോറോത്ത്, ഷെറിൽ ബാബു തുടങ്ങിയവർ പങ്കെടുത്തു.

കോഴിക്കോട് പുതിയറ താലൂക്ക് ഓഫീസ് റോഡിലാണ് ഓഫീസ്.

Leave a Reply

Your email address will not be published. Required fields are marked *