കോഴിക്കോട്: പെരുവയൽ ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച മഠത്തിൽ മുക്ക്-ചാലിപ്പാടം റോഡ് പി ടി എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച നാല് ലക്ഷം രൂപ ചെലവിലാണ് റോഡ് നവീകരിച്ചത്.
ജില്ലാ പഞ്ചായത്ത് മെമ്പർ സുധ കമ്പളത്ത് അധ്യക്ഷത വഹിച്ചു. പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബിത തോട്ടഞ്ചേരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി പി മാധവൻ, ഗ്രാമപഞ്ചായത്ത് മെമ്പർ പി അനിത, മുൻ മെമ്പർ കെ അംശുമതി, റോഡ് കമ്മിറ്റി കൺവീനർ ടി ഗണേശ് എന്നിവർ സംസാരിച്ചു.
മഠത്തിൽ മുക്ക്- ചാലിപ്പാടം റോഡ് ഉദ്ഘാടനം ചെയ്തു

