ലോക്സഭാ തെരഞ്ഞെടുപ്പ്: റൂട്ട് മാർച്ച് നടത്തി

കോഴിക്കോട്: തെരഞ്ഞെടുപ്പ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കേന്ദ്രസേനയും പൊലീസും റൂട്ട് മാർച്ച് നടത്തി. കോഴിക്കോട് കുണ്ടുപറമ്പിൽ നിന്ന് ആരംഭിച്ച മാർച്ച് പുതിയങ്ങാടിയിൽ സമാപിച്ചു.

ടൗൺ എസിപി കെ ജി സുരേഷ്, സിആർപിഎഫ് അസിസ്റ്റന്റ് കമാണ്ടന്റ് ആദർശ് വി ധരൺ, എലത്തൂർ എസ്എച്ച്ഒ സത്യനാഥൻ തുടങ്ങിയവർ നേതൃത്വം നൽകി.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജനങ്ങൾക്ക് സുരക്ഷാക്രമീകരണങ്ങളുടെ ബോധവൽക്കരണം നൽകുന്നതിന്‍റെ ഭാഗമായാണ് മാർച്ച് നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *