ലോകായുക്ത സിറ്റിങ്: 22 പരാതികള്‍ പരിഗണിച്ചു
കോഴിക്കോട്: ഗവ. റസ്റ്റ് ഹൗസില്‍ നടന്ന ലോകായുക്ത സിറ്റിങ്ങില്‍ 22 പരാതികള്‍ പരിഗണിച്ചു. ഒരു പരാതി തീര്‍പ്പാക്കി. ലോകായുക്ത ജസ്റ്റിസ് എന്‍ അനില്‍കുമാര്‍, ഉപലോകായുക്ത ജസ്റ്റിസ് വി ഷര്‍സി എന്നിവരാണ് പരാതികള്‍ പരിഗണിച്ചത്. അടുത്ത സിറ്റിങ് ജൂലൈ ഒന്നിന് നടക്കും.