കെ ജി എൻ എ മാർച്ച് നടത്തി

കോഴിക്കോട്: കേരള ഗവ. നഴ്സസ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ മാർച്ച് സംഘടിപ്പിച്ചു. കേന്ദ്രസർക്കാർ വെട്ടിക്കുറച്ച കേരളത്തിന്റെ സാമ്പത്തിക വിഹിതം പുനഃസ്ഥാപിക്കുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക , കുടിശ്ശിക ക്ഷാമബത്തയും ശമ്പളപരിഷ്കരണ കുടിശ്ശികയും അനുവദിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് കെ ജി എൻ എ ജില്ലാ കമ്മിറ്റി നടത്തിയ മാർച്ച് കർഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി ഇ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് സ്മിത വിപി അധ്യക്ഷത വഹിച്ചു. . സംസ്ഥാന വൈസ് പ്രസിഡന്റ് ഷീന കെ പി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബിന്ദു എ, അനൂപ് എൻ വി , സിന്ധു കെ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പ്രജിത്ത് പി സ്വാഗതവും ട്രഷറർ റെജിന പി നന്ദിയും പറഞ്ഞു.

കെ ജി എൻ എ ജില്ലാ മാർച്ച്

Leave a Reply

Your email address will not be published. Required fields are marked *