കോഴിക്കോട്: കേരളത്തിലെ ഏറ്റവും വലിയ മാരിടൈം സംഗമമായ കേരള മാരിടൈം സമ്മിറ്റ് 2025ന്റെ ഔദ്യോഗിക ലോഗോ കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവൽ പ്രകാശനം ചെയ്തു.
കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ വിനീഷ് വിദ്യാധരൻ, സെക്രട്ടറി സിറാജുദ്ദീൻ ഇല്ലത്തൊടി, ശുഭം എൻ്റർപ്രൈസസ് ഉടമ ഡോ. സുന്ദർരാജ് പൊന്നുസ്വാമി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും ,നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റും (NIT-C) സംയുക്തമായാണ് കേരള മാരിടൈം സമിറ്റ് സംഘടിപ്പിക്കുന്നത്.
DG Shipping, കേരള മാരിടൈം ബോർഡ്, സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ്, എംജി സർവകലാശാല, അദാനി പോർട്ട്‌സ് എന്നിവ സമ്മിറ്റിൻ്റെ ഭാഗമാവും.
കേരളത്തിന്റെ സമുദ്ര-വാണിജ്യ സാധ്യതകൾ, തുറമുഖ അടിസ്ഥാന സൗകര്യങ്ങൾ, ഗ്രീൻ ഷിപ്പിംഗ്, ലോജിസ്റ്റിക്സ്, കോസ്റ്റൽ ഇക്കോണമി എന്നിവയിൽ ആശയവിനിമയം നടത്തുകയും നിക്ഷേപാവസരങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്യുന്ന സുപ്രധാന വേദിയായിരിക്കും ഈ സമ്മിറ്റ്.
ബ്ലൂ ഇക്കോണമി രംഗത്ത് കേരളത്തിന്റെ പങ്ക് ശക്തിപ്പെടുത്താൻ കേന്ദ്ര സർക്കാർ മുഴുവൻ പിന്തുണ നൽകും എന്നു മന്ത്രി പറഞ്ഞു.
കേരള മാരിടൈം സമ്മിറ്റിന്റെ ലോഗോ പ്രകാശനം ചെയ്തു

