22 മുതൽ അനിശ്ചിത കാല ബസ് സമരം

കോഴിക്കോട്: ജൂലൈ 22 ചൊവ്വാഴ്ച മുതൽ സംസ്ഥാനത്തെ സ്വകാര്യ ബസുകൾ അനിശ്ചിതകാലത്തേക്ക് സർവീസ് നിർത്തി വെക്കുന്നു. ദീർഘദൂര ബസുകളുടെയും  ലിമിറ്റഡ് സ്‌റ്റോപ് ബസുകളുടെയും പെർമിറ്റുകൾ യഥാസമയം പുതുക്കി നൽകുക,
വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർദ്ധിപ്പിക്കുക, ബസ് തൊഴിലാളികൾക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി പിൻവലിക്കുക, ഇ ചലാൻ വഴി അമിത പിഴ ഈടാക്കുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.


ജൂലൈ എട്ടിന് സൂചന സമരം നടത്തിയിരുന്നു.
സംസ്ഥാനത്തെ വിവിധ ബസുടമ സംഘടനകളുടെ സംയുക്ത സമരസമിതിയാണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്.
22 ന് മുമ്പ്  ചർച്ചയിലൂടെ പരിഹാരമായില്ലെങ്കിൽ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സർവീസ് നിർത്തി വെക്കാനാണ് സംയുക്ത സമരസമിതിയുടെ തീരുമാനമെന്ന് സംയുക്ത സമരസമിതി ചെയർമാൻ ഹംസ  ഏരിക്കുന്നൻ അറിയിച്ചു.