കോഴിക്കോട്: അനധികൃത മത്സ്യബന്ധനം നടത്തിയ എട്ട് യാനങ്ങള്‍ ഫിഷറീസ് വകുപ്പ് കസ്റ്റഡിയിലെടുക്കുകയും 1,55,000 രൂപ പിഴയീടാക്കുകയും ചെയ്തു. മാര്‍ക്കറ്റുകളിലും തീരപ്രദേശങ്ങളിലും ചെറുമീനുകളുടെ അനധികൃത വില്പന വ്യാപകമാണെന്ന പരാതിയെ തുടര്‍ന്ന് ജില്ലയിലെ വിവിധ ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് യാനങ്ങള്‍ പിടികൂടിയത്. നിയമാനുസൃതമല്ലാത്ത മത്സ്യബന്ധന ഉപകരണങ്ങള്‍ ഉപയോഗിക്കുകയും അനധികൃത മത്സ്യബന്ധനം നടത്തുകയും ചെയ്യുന്ന യാനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും ഒന്നിലേറെത്തവണ ഒരേ രീതിയിലുള്ള നിയമലംഘനം നടത്തുന്ന യാനങ്ങളുടെ ലൈസന്‍സും രജിസ്ട്രേഷനും റദ്ദാക്കാനും നടപടി സ്വീകരിക്കാന്‍ ഫിഷറീസ് അസി. ഡയറക്ടര്‍ക്കും മറൈന്‍ എന്‍ഫോഴ്സ്മെന്റ് വിങ് അധികൃതര്‍ക്കും ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കര്‍ശന നിര്‍ദേശം നല്കി.
Related Posts
ചുരത്തിലെ പാറയിടിച്ചിലുണ്ടായ പ്രദേശത്ത് മോര്‍ത്ത് സംഘം പരിശോധന നടത്തി
കോഴിക്കോട്: താമരശ്ശേരി ചുരം റോഡില്‍ പാറയിടിച്ചിലുണ്ടായ സ്ഥലത്ത് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം (മോര്‍ത്ത്) ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. മോര്‍ത്ത് റിട്ട. എഡിജി ആര്…
വനിതാ കമ്മീഷന് അദാലത്ത് 23ന്
കോഴിക്കോട്: വനിതാ കമ്മീഷന് അദാലത്ത് ജനുവരി 23ന് രാവിലെ 10 മുതല്‍ കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
ഐടി മേഖലയിൽ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ: ഹിയറിങ് നാളെ
കോഴിക്കോട്: ഐടി മേഖലയിലെ വനിതകളുടെ പ്രശ്നങ്ങൾ തുറന്നുപറയാൻ കേരള വനിതാ കമ്മീഷൻ വേദിയൊരുക്കുന്നു. ജൂൺ 23 ന് കോഴിക്കോട് യുഎൽ സൈബർ പാർക്കിലാണ് പബ്ലിക് ഹിയറിങ് സംഘടിപ്പിക്കുന്നത്.…

