ഹല്‍വ മധുരം നുകർന്ന് കന്നി വോട്ടർമാർ

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ ഹല്‍വ മധുരം നുകർന്ന് കന്നി വോട്ടർമാർ. ജില്ലയിലെ 13 മണ്ഡലങ്ങളിലെയും തെരഞ്ഞെടുത്ത ബൂത്തുകളിലാണ് ആദ്യമായി വോട്ട് ചെയ്തവർക്ക് ഹൽവ നൽകിയത്.
വടകര മണ്ഡലത്തിലെ സെന്റ് ആന്റണീസ് ജെ.ബി സ്‌കൂള്‍, കുറ്റ്യാടി മണ്ഡലത്തിലെ പാലയാട് എല്‍.പി സ്‌കൂള്‍, നാദാപുരം മണ്ഡലത്തിലെ  നാദാപുരം ഗവ. യു.പി സ്‌കൂള്‍, കൊയിലാണ്ടി മണ്ഡലത്തിലെ  കോരപ്പുഴ ഗവ. ഫിഷറീസ് അപ്പര്‍ പ്രൈമറി സ്‌കൂള്‍,  പേരാമ്പ്ര മണ്ഡലത്തിലെ കീഴരിയൂര്‍ യു.പി സ്‌കൂള്‍,  ബാലുശ്ശേരി മണ്ഡലത്തിലെ മൂലാട് ഹിന്ദു എയ്ഡഡ് എല്‍.പി സ്‌കൂള്‍,  എലത്തൂര്‍ മണ്ഡലത്തിലെ പറമ്പില്‍കടവ് മുഹമ്മദ് അബ്ദുറഹിമാന്‍ മെമോറിയല്‍ അപ്പര്‍ പ്രൈമറി സ്‌കൂള്‍, കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ എ.എം.എല്‍.പി സ്‌കൂള്‍ ചെലവൂര്‍, കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ കല്ലായി ഗവ. ഗണപത് എച്ച്.എസ്.എസ്,   ബേപ്പൂര്‍ മണ്ഡലത്തിലെ ചുങ്കം ഖാദിസിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍,  കുന്ദമംഗലം മണ്ഡലത്തിലെ പാറമ്മല്‍ മുഹിമ്മത്തുല്‍ മുസ്‌ലിമീന്‍ മദ്രസ,    കൊടുവള്ളി മണ്ഡലത്തിലെ വെളിമണ്ണ ഗവ. മാപ്പിള എല്‍.പി സ്‌കൂള്‍, തിരുവമ്പാടി മണ്ഡലത്തിലെ കൂടരഞ്ഞി സെന്റ് സെബാസ്റ്റിയന്‍ ഹൈസ്‌കൂള്‍   എന്നിവിടങ്ങളിലെ ബൂത്തുകളിലാണ്
കന്നി വോട്ടര്‍മാർക്ക് ഹൽവ വിതരണം ചെയ്തത്. 200 കന്നിവോട്ടർമാർക്ക് ഹൽവ സമ്മാനിച്ചു.

വോട്ടർമാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനും അവരെ അഭിനന്ദിക്കാനുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പ്രഖ്യാപിച്ച ‘വോട്ട് സ്വീറ്റന്‍ഡ് കേരള’ ക്യാമ്പയിനിന്റെ ഭാഗമായാണ് മധുരവിതരണം നടത്തിയത്. വോട്ടര്‍മാരുടെ തിരിച്ചറിയല്‍ രേഖ പരിശോധിച്ച് കന്നി വോട്ടറാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഹല്‍വ കൈമാറിയത്.

Leave a Reply

Your email address will not be published. Required fields are marked *