സ്ഥാനാര്‍ഥികളുടെ ചെലവുകളുടെ മൂന്നാമത്തെ പരിശോധന നാളെ


കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ജില്ലയിലെ സ്ഥാനാര്‍ഥികളുടെ ചെലവുകളുടെ മൂന്നാമത്തെ പരിശോധന നാളെ (ഏപ്രില്‍ 24) രാവിലെ 10 മുതല്‍ കലക്ടറേറ്റ്  കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കുമെന്ന് എക്‌സ്‌പെന്‍ഡിച്ചര്‍ മോണിറ്ററിംഗ് സെല്‍ നോഡല്‍ ഓഫീസര്‍ അറിയിച്ചു. 

സ്ഥാനാര്‍ഥികളോ അവരുടെ അംഗീകൃത ഏജന്റുമാരോ നിര്‍ബന്ധമായും ബന്ധപ്പെട്ട രജിസ്റ്ററും അനുബന്ധ ബില്ലും വൗച്ചറും സഹിതം ഹാജരാകണം. ക്രിമിനല്‍ കേസുകളുളളവര്‍ അതു സംബന്ധമായി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച രേഖകളും ചെലവ് കണക്കും നല്‍കേണ്ടതാണ്.